ചായ

ചായ ഒരു സംഭവമാണ്.

പാലും വെള്ളവും തേയിലയും ചേർന്നുള്ള ഒരു മിശ്രിതമാണ് ചായ.

ഈ മിശ്രിതത്തിൽ ചേരുന്ന പാൽ, വെള്ളം, തേയില എന്നിവയുടെ എറ്റക്കുറച്ചിലനുസരിച്ഛ് പലതരം ചായ ഉണ്ടാക്കാനാകും.

പാൽ വളരെ കൂടുതലും, വെള്ളവും തേയിലയും കുറച്ചും ചേർത്ത് ഉണ്ടാക്കുമ്പോൾ അതിനെ ലൈറ്റ് ചായ എന്ന് വിളിക്കുന്നു.

ചേർക്കുന്ന പാലിന്റെ അളവ് ‌കുറയുകയും, തേയിലയുടെ അളവ് കൂടുകയും ചെയ്യുന്നതിനനുസരിച്ച, മീഡിയം, സ്‌ട്രോങ്, ഡബിൾ സ്ട്രോങ് ചായകൾ പിറക്കുന്നു.

ചായയുടെ ഒരു വകഭേദമാണ് കട്ടൻ ചായ. വെള്ളത്തിൽ അല്പം തേയില ഇട്ട് തിളപ്പിച്ചെടുക്കുമ്പോൾ കിട്ടുന്ന പാനീയം. ഇതിൽ പാൽ ചേരുന്നില്ല. കാലി ചായ, കട്ടൻ ചായ, സുലൈമാനി എന്നീ അപര നാമങ്ങളിലും അറിയപ്പെടുന്നു.

പല തരം തേയില പൊടികളും ലഭ്യമാണ്. ജിഞ്ചർ ടീ (ഇഞ്ചിയുടെ രുചി), ലൈം ടീ (നാരങ്ങയുടെ രുചി), ഗ്രീൻ ടീ (കിളുന്ത് തേയില) എന്നിവ ചേർക്കുന്നതിനനുസരിച്ച, ചായയുടെ രുചി മാറും.

ചില ആളുകൾക്ക് ചായ കുടിച്ചെങ്കിൽ മാത്രമേ കക്കൂസിൽ പോകാൻ സാധിക്കൂ എന്നത് ഒരു അത്ഭുത പ്രതിഭാസമാണ്. മറ്റ് ചിലർക്കോ, സമയത്തിന് ചായ കുടിച്ചില്ലെങ്കിൽ തലവേദനയും ക്ഷീണവും അനുഭവപ്പെടുന്നു. ഇനിയും ചിലർക്കോ, അസമയത്തുള്ള ചായകുടി ഉഷ്ണവും ഉറക്കകുറവും ഉണ്ടാകുന്നു.

വീട്ടിൽ വരുന്ന അതിഥികളെ സ്നേഹപൂർവം സ്വീകരിക്കാൻ തേയിലയോടൊപ്പം പാലും പഞ്ചസ്സാരയും വളരെയധികം ചേർത്ത് കുറുക്കിയെടുത്ത ഒരു പാനീയം ചായ എന്ന പേരിൽ ചിലർ ഉപയോഗിക്കാറുണ്ട്.

ഓരോ വ്യക്തിയിലും ഓരോ തരത്തിൽ പ്രവർത്തിക്കുന്ന ചായ ഒരു സംഭവം തന്നെയാണ്.